ഒടുവിൽ വഴങ്ങി ഗവർണർ; സർവകലാശാല നിയമ ഭേദഗതി രണ്ടാംബില്ലിന് മുൻകൂർ അനുമതി
Friday, March 7, 2025 8:48 PM IST
തിരുവനന്തപുരം: സർവകലാശാല നിയമ ഭേദഗതിയുടെ രണ്ടാം ബില്ലിന് ഗവർണർ മുൻകൂർ അനുമതി നൽകി. ബിൽ നിയമസഭയിൽ അവതരിപ്പിക്കാനാണ് ഗവർണർ അനുമതി നൽകിയത്.
കുസാറ്റ്, കെടിയു, മലയാളം സർവകലാശാല ബില്ലിനാണ് അനുമതി നൽകിയത്. നേരത്തെ ഗവർണർ ബില്ലിന് മുൻകൂർ അനുമതി നൽകിയിരുന്നില്ല.
ഈ സാഹചര്യത്തിൽ ബിൽ അവതരണം മാറ്റിയിരുന്നു. മൂന്ന് സർവകലാശാലകളുടെയും ഭേദഗതി ബിൽ മലയാളത്തിൽ ആയതിനാൽ മുൻകൂർ അനുമതി ആവശ്യമാണ്. എന്നാൽ സ്പീക്കറുടെ റൂളിംഗ് ഉണ്ടെങ്കിൽ സർക്കാരിന് ബില്ല് സഭയിൽ അവതരിപ്പിക്കാം.