തൃശൂർ നഗരത്തിൽ രണ്ട് ബൈക്കുകൾ കത്തിനശിച്ചു
Friday, March 7, 2025 1:25 PM IST
തൃശൂർ: ഷൊർണൂർ റോഡിൽ രണ്ട് ബൈക്കുകൾ കത്തി നശിച്ചു. ഉച്ചയ്ക്ക് 12ഓടെയാണ് എച്ച്ഡിഎഫ്സി ബാങ്കിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്കുകളാണ് കത്തി നശിച്ചത്.
ഷോർട്ട് സർക്യൂട്ട് മൂലം ഒരു ബൈക്കിന് ആദ്യം തീപിടിക്കുകയും പിന്നീട് മറ്റൊരു ബൈക്കിലേക്ക് തീ പടരുകയുമായിരുന്നു. അഗ്നിശമനസേനയെത്തിയാണ് തീയണച്ചത്.