നെല്ലിയാമ്പതിയില്‍ പുലി ചത്തത് കെണിയില്‍ കുരുങ്ങി; വനംവകുപ്പ് കേസെടുത്തു
Friday, March 7, 2025 12:39 PM IST
പാലക്കാട്: നെല്ലിയാമ്പതിയില്‍ കഴിഞ്ഞദിവസം കണ്ടെത്തിയ പുലി ചത്തത് കെണിയില്‍ കുരുങ്ങിയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ കുരുങ്ങിയ കേബിളുമായാണ് പുലി തോട്ടത്തിലെത്തിയത്. സംഭവത്തിൽ വനംവകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
രണ്ട് ദിവസം മുന്‍പാണ് ലില്ലി ഡിവിഷനിലെ തേയില തോട്ടത്തിൽ പുലിയുടെ ജഡം കണ്ടെത്തിയത്. പുലികൾ സ്ഥിരം ഇറങ്ങുന്ന മേഖലയായതിനാൽ ആരെങ്കിലും ബോധപൂർവം കെണിവച്ചതാണോ എന്ന് വനംവകുപ്പ് സംശയിക്കുന്നുണ്ട്.
അതേസമയം പുലികളെ തുരത്താനുള്ള ശ്രമം കൂടി വനംവകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.