മ​ല​പ്പു​റം: കോ​ഡൂ​രി​ൽ ബ​സ് ജീ​വ​ന​ക്കാ​രു​ടെ മ​ർ​ദ​ന​മേ​റ്റ ഓ​ട്ടോ ഡ്രൈ​വ​ർ കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ചു. മ​ല​പ്പു​റം മാ​ണൂ​ർ സ്വ​ദേ​ശി അ​ബ്ദു​ൾ ല​ത്തീ​ഫാ​ണ് മ​രി​ച്ച​ത്. ബ​സ് ജീ​വ​ന​ക്കാ​രു​മാ​യു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ പ​രി​ക്കേ​റ്റ അ​ബ്ദു​ൾ ല​ത്തീ​ഫി​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും വ​ഴി​യാ​ണ് മ​രി​ച്ച​ത്.

രാ​വി​ലെ പ​ത്തി​നാ​യി​രു​ന്നു സം​ഭ​വം. ബ​സ് കാ​ത്തു​നി​ൽ​ക്കു​ന്ന യാ​ത്ര​ക്കാ​രെ ഓ​ട്ടോ​യി​ൽ ക​യ​റ്റി​ക്കൊ​ണ്ടു പോ​കു​ന്ന​ത് ബ​സ് ജീ​വ​ന​ക്കാ​ർ ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് സം​ഘ​ർ​ഷം ഉ​ട​ലെ​ടു​ത്ത്.

ബ​സ് കാ​ത്തു​നി​ന്ന മൂ​ന്ന് സ്ത്രീ​ക​ളെ അ​ബ്ദു​ൾ ല​ത്തീ​ഫ് ഓ​ട്ടോ​യി​ൽ ക​യ​റ്റി​കൊ​ണ്ടു​പോ​യി​രു​ന്നു. ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ബ​സ് ജീ​വ​ന​ക്കാ​ർ ഓ​ട്ടോ ത​ട​ഞ്ഞ് ഇ​യാ​ളെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.

ബ​സ് ജീ​വ​ന​ക്കാ​രെ​യും ബ​സും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ക​ഴി​ഞ്ഞ ദി​വ​സം മ​ല​പ്പു​റം താ​നൂ​രി​ലും സ​മാ​ന​മാ​യ സം​ഭ​വം ഉ​ണ്ടാ​യി​രു​ന്നു.