കോ​ഴി​ക്കോ​ട്: കോ​ട​ഞ്ചേ​രി​യി​ൽ കാ​ണാ​താ​യ വ​യോ​ധി​ക​യു​ടെ മൃത​ദേ​ഹം ക​ണ്ടെ​ത്തി. വ​ലി​യ​കൊ​ല്ലി മം​ഗ​ലം വീ​ട്ടി​ൽ ജാ​ന​കി​യെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മാ​ർ​ച്ച് ഒ​ന്നി​നാ​ണ് ജാ​ന​കി​യെ കാ​ണാ​താ​യ​ത്.

പോ​ലീ​സും ഡോ​ഗ് സ്ക്വാ​ഡും നാ​ട്ടു​കാ​രും സ​ന്ന​ദ്ധ സം​ഘ​ട​ന പ്ര​വ​ർ​ത്ത​ക​രും ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് അ​ഴു​കി​യ നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

വ്യാ​ഴാ​ഴ്ച പ​ള്ളി​ക്കു​ന്നേ​ൽ മ​ല​യി​ൽ നി​ന്ന് വ​യോ​ധി​ക​യു​ടെ വ​സ്ത്ര​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു. വ​സ്ത്രം ക​ണ്ടെ​ത്തി​യ​തി​ന് താ​ഴെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.