തേനീച്ചയുടെ ആക്രമണം; ചികിത്സയിലായിരുന്ന കര്ഷന് മരിച്ചു
Friday, March 7, 2025 10:37 AM IST
ഇടുക്കി: തേനീച്ചയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കര്ഷന് മരിച്ചു. ഇടുക്കി നെടുങ്കണ്ടം സ്വദേശി സുബ്രഹ്മണി(69) ആണ് മരിച്ചത്. തേനിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
കഴിഞ്ഞ ശനിയാഴ്ച കൃഷിയിടത്തില്‍ വച്ചായിരുന്നു ഇയാൾക്ക് പെരുന്തേനീച്ചയുടെ കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ഇയാള്‍ ബോധരഹിതനായി നിലത്ത് വീഴുകയായിരുന്നു
ഇയാളുടെ ബഹളം കേട്ടെത്തിയ മറ്റ് നാലുപേര്‍ക്ക് കൂടി തേനീച്ചയുടെ കുത്തേറ്റിരുന്നു. ഇവര്‍ക്ക് പ്രാഥമിക ചികിത്സ നല്കി വിട്ടയച്ചിരുന്നു.