കൊരട്ടിയിൽ കാർ മരത്തിലിടിച്ച് അപകടം; അച്ഛനും മകളും മരിച്ചു
Friday, March 7, 2025 8:56 AM IST
തൃശൂർ: കൊരട്ടിയിൽ കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. കോതമംഗലം സ്വദേശി ജയ്മോൻ (42 ) മകൾ ജോയ്ന (11) എന്നിവരാണ് മരിച്ചത്.
അപകടത്തിൽ മൂന്നു പേർക്ക് പരിക്കുണ്ട്. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് രാവിലെ ആറോടെയാണ് അപകടം. കോതമംഗലത്തു നിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്ന വാഹനമാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ കാർ പൂർണമായും തകർന്ന നിലയിലാണ്.