വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്; പ്രതി അഫാൻ പോലീസ് സ്റ്റേഷനിൽ കുഴഞ്ഞുവീണു
Friday, March 7, 2025 8:27 AM IST
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ പോലീസ് സ്റ്റേഷനിൽ കുഴഞ്ഞുവീണു. പാങ്ങോട് പോലീസ് സ്റ്റേഷനിലെ ശുചിമുറിയിലാണ് കുഴഞ്ഞുവീണത്.
പോലീസ് കസ്റ്റഡിയിലുള്ള പ്രതി രാത്രി ഉറങ്ങിയിരുന്നില്ല. രക്തസമ്മർദം കുറഞ്ഞതോടെ കുഴഞ്ഞുവീഴുകയായിരുന്നു. സമീപത്തുള്ള കല്ലറ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ചികിത്സ നൽകിയ ശേഷം ഇയാളെ തിരികെ സ്റ്റേഷനിൽ എത്തിച്ചു.
വ്യാഴാഴ്ചയാണ് അഫാനെ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടത്. അമ്മൂമ സല്‍മാ ബീവിയെ കൊലപ്പെടുത്തിയ കേസിലായിരുന്നു നടപടി. കേസിൽ ഇന്ന് പ്രതിയുമായി തെളിവെടുപ്പ് നടത്താനിരിക്കുകയായിരുന്നു.