താനൂരിൽനിന്ന് കാണാതായ വിദ്യാർഥിനികളെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കും; കെയർ ഹോമിലേക്ക് മാറ്റിയേക്കും
Friday, March 7, 2025 6:22 AM IST
പൂനെ: ലോനാവാലയിൽനിന്ന് കണ്ടെത്തിയ താനൂരിൽനിന്ന് കാണാതായ വിദ്യാർഥിനികളെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കും. ലോനാവാലയിൽനിന്ന് കണ്ടെത്തിയ വിദ്യാർഥിനികളെ പൂനെയിലെ ആർപിഎഫിന്റെ ഓഫീസിൽ എത്തിച്ചിരുന്നു.
തുടർന്ന് ഇവരെ മെഡിക്കൽ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. കേരള പോലീസ് എത്തി കുട്ടികളെ ഏറ്റുവാങ്ങുന്നതുവരേ കുട്ടികളെ കെയർ ഹോമിലേക്ക് മാറ്റുമെന്നാണ് വിവരം.
കാണാതായ വിദ്യാർഥിനികളെ നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു. രാവിലെ ഒമ്പതോടെ ഇവരെ കേരള പോലീസിന് കൈമാറും.
താനൂർ എസ്ഐയും രണ്ട് പോലീസുകാരും ഇതിനായി രാവിലെ മഹാരാഷ്ട്രയിൽ എത്തും. മുംബൈ-ചെന്നൈ എഗ്മോർ ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ പുലർച്ചെ 1.45 ന് ലോനവാലയിൽ വച്ചാണ് ഇവരെ കണ്ടെത്തിയത്. മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിദ്യാർഥിനികളെ കണ്ടെത്താനായത്.