തൃ​ശൂ​ര്‍: പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍​നി​ന്നും ര​ക്ഷ​പ്പെ​ട്ട മ​യ​ക്കു​മ​രു​ന്ന് കേ​സി​ലെ പ്ര​തി പി​ടി​യി​ൽ. കോ​ത​പ​റ​മ്പ് വൈ​പ്പി​പ്പാ​ട​ത്ത് ഫാ​രി​സ് ആണ് പി​ടി​യി​ലാ​യ​ത്.

ഫെ​ബ്രു​വ​രി 18ന് ​അ​ര്‍​ധ​രാ​ത്രി​യി​ലാ​ണ് ഫാ​രി​സ് പോ​ലീ​സി​നെ വെ​ട്ടി​ച്ച് ര​ക്ഷ​പ്പെ​ട്ട​ത്. എം​ഡി​എം​എ കേ​സി​ലെ പ്ര​തി ആ​യി​രു​ന്നു ഇ​യാ​ൾ.

ന​മ്പ​ർ പ്ലേ​റ്റ് ഇ​ല്ലാ​ത്ത കാ​ർ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​തോ​ടെ​യാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

പ്ര​തി ഫാ​രി​ഷി​നൊ​പ്പം കൂ​രി​ക്കു​ഴി ക​ല്ലൂ​ങ്ങ​ല്‍ മു​ഹ​മ​ദ് മു​സ​മ്മി​ലു​മാ​ണ് കാ​റി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​രി​ല്‍​നി​ന്നും 5.38 ഗ്രാം ​എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്തു.

പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ പ്ര​തി​ക​ൾ ഉ​ദ്യോ​ഗ​സ്ഥ​രെ വെ​ട്ടി​ച്ച് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് മു​ഹ​മ​ദ് മു​സ​മ്മി​ലി​നെ പി​ടി​കൂ​ടി​യി​രു​ന്നെ​ങ്കി​ലും ഫാ​രി​സിനെ പി​ടി​കൂ​ടാ​നാ​യി​രു​ന്നി​ല്ല.