ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ
Friday, March 7, 2025 4:53 AM IST
കോഴിക്കോട്: ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ. നടുവണ്ണൂര്‍ വാകയാട് ആണ് സംഭവം.
വാകയാട് തിരുവോട് പുന്നോറത്ത് അനുദേവ് സാഗര്‍ (23) ആണ് പിടിയിലായത്. മാരക ലഹരി മരുന്നായ ഒരു ഗ്രാം ഹൈബ്രിഡ് കഞ്ചാവ് ഇയാളുടെപക്കൽനിന്ന് കണ്ടെത്തി.
പേരാമ്പ്ര എക്സൈസ് ഉദ്യോഗസ്ഥര്‍ ആണ് പ്രതിയെ പിടികൂടിയത്. യുവാവിന്റെ പേരിൽ എന്‍ഡിപിഎസ് കേസെടുത്തിട്ടുണ്ട്.