വിരമിക്കൽ പിൻവലിച്ചു; സുനിൽ ഛേത്രി തിരിച്ചെത്തുന്നു
Thursday, March 6, 2025 9:51 PM IST
കോൽക്കത്ത: ഫുട്ബോൾ താരം സുനിൽ ഛേത്രി വിരമിക്കൽ പിൻവലിച്ച് ദേശീയ ടീമിലേക്ക് തിരിച്ചെത്തുന്നു. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനുമായും ഹെഡ് കോച്ച് മനോലോ മാർക്കസുമായി നടത്തിയ ചർച്ചയെ തുടർന്നാണ് വിരമിക്കൽ തീരുമാനം പിൻവലിച്ചത്.
ഒരു വർഷം മുമ്പ് അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് താരം വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഗോൾ സ്കോററായ ഛേത്രി അടുത്ത ഇന്റർനാഷണൽ മത്സരങ്ങളിൽ രാജ്യത്തിനായി ബൂട്ടുകെട്ടുമെന്ന് ടീം മാനേജുമെന്റ് അറിയിച്ചു.
ഛേത്രിയുടെ തീരുമാനം ടീമിന് ഗുണമാകുമെന്നും മാർച്ച് 19ന് മാലിദ്വീപുമായുള്ള മത്സരത്തിൽ താരം കളിക്കുമെന്നും കോച്ച് പറഞ്ഞു.