താനൂരിൽ നിന്ന് കാണാതായ വിദ്യാർഥിനികൾ മുംബൈയിൽ എത്തിയതായി സൂചന
Thursday, March 6, 2025 9:27 PM IST
മലപ്പുറം: താനൂരില്‍ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥിനികൾ മുംബൈയിൽ എത്തിയതായി സൂചന. ഇന്നലെ ഉച്ചയ്ക്ക് ഒന്നിന് തിരൂരിൽ നിന്നും ട്രെയിൻ മാർഗമാണ് ഇവർ പോയതെന്നും എടവണ്ണ സ്വദേശിയായ ഒരു യുവാവും ഇവർക്കൊപ്പമുണ്ടെന്നും പോലീസ് കണ്ടെത്തി.
യുവാവ് മുംബൈയിലേക്ക് പോയെന്ന് വീട്ടുകാരും പോലീസിൽ മൊഴി നൽകിയിട്ടുണ്ട്. അന്വേഷണം മുംബൈയിലേക്ക് വ്യാപിപ്പിച്ചെന്ന് പോലീസ് പറഞ്ഞു. താനൂർ ദേവദാർ സ്കൂളിലെ പ്ലസ്ടു വിദ്യാർഥികളായ ഫാത്തിമ ഷഹദ (16), അശ്വതി (16) എന്നിവരെയാണ് കാണാതായത്.
ഇവർ ഇന്നലെ തിരൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ സിസിടിവി ദൃശ്യം നേരത്തെ പുറത്ത് വന്നിരുന്നു. പെണ്‍കുട്ടികളുടെ ഫോണിലേക്ക് ഒരേ നമ്പറില്‍ നിന്ന് കോള്‍ വന്നിട്ടുണ്ടെന്നും ടവര്‍ ലൊക്കേഷന്‍ മഹാരാഷ്ട്രയിലാണെന്നും പോലീസ് കണ്ടെത്തിയിരുന്നു.