15 വയസുകാരനെ പോലീസ് വലിച്ചിഴച്ച സംഭവം; ബാലാവകാശ കമ്മീഷന് കേസെടുത്തു
Thursday, March 6, 2025 6:48 PM IST
കോഴിക്കോട്: ക്വാറി വിരുദ്ധ സമരത്തിനിടെ 15 വയസുകാരനെ പോലീസ് വലിച്ചിഴച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന് കേസെടുത്തു. പുറക്കാമലയിലെ ക്വാറി വിരുദ്ധസമരം കാണാനെത്തിയതായിരുന്നു കുട്ടി.
യാതൊരു പ്രകോപനവും കൂടാതെ മേപ്പയ്യൂര്‍ പോലീസ് സ്റ്റേഷനിലെ പോലീസുകാര്‍ കുട്ടിയെ വലിച്ചിഴച്ച് പോലീസ് വാഹനത്തില്‍ കൊണ്ടുപോവുകയായിരുന്നു. ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു സംഭവമുണ്ടായതെന്ന് റൂറല്‍ എസ്പി വിശദീകരണം നല്‍കണമെന്ന് ബാലാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു.
സംഭവത്തില്‍ റൂറല്‍ എസ്പി പേരാമ്പ്ര ഡിവൈഎസ്പിയോട് വിശദീകരണം തേടിയിട്ടുണ്ട്. കുട്ടിയ പോലീസ് മര്‍ദിച്ചതായി പിതാവ് ആരോപിച്ചിരുന്നു.