ലോ കോളജ് വിദ്യാര്‍ഥിനിയുടെ മരണം; സുഹൃത്ത് അറസ്റ്റില്‍
Thursday, March 6, 2025 5:08 PM IST
കോഴിക്കോട്: ലോ കോളജ് വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ സുഹൃത്ത് അറസ്റ്റില്‍. തൃശൂർ പാവറട്ടി സ്വദേശിയായ മൌസ മെഹ്രിസ് ജീവനൊടുക്കിയ സംഭവത്തിൽ സുഹൃത്ത് അൽഫാൻ ഇബ്രാഹിമിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.
ഫെബ്രുവരി 24നാണ് മൌസയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. മൌസയുടെ ഫോൺ പ്രതി ബലമായി എടുത്ത് കൊണ്ടുപോയി വീട്ടിൽ വിളിച്ച് പ്രശ്നമുണ്ടാക്കുകയും യുവതിയെ പൊതുമധ്യത്തിൽ വച്ച് മർദിക്കുകയും ചെയ്തിരുന്നു.
ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വയനാട് വൈത്തിരിയിൽ നിന്ന് അറസ്റ്റിലായ അൽഫാനെ ചേവായൂർ സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്യുകയാണ്.