ബിജെപി എംപി തേജസ്വി സൂര്യ വിവാഹിതനായി
Thursday, March 6, 2025 4:42 PM IST
ബംഗളൂരു: യുവമോർച്ച ദേശീയ പ്രസിഡന്റും ബിജെപി എംപിയുമായ തേജസ്വി സൂര്യയും കര്‍ണാടിക് ഗായിക ശിവശ്രീ സ്കന്ദപ്രസാദും വിവാഹിതരായി. അടുത്ത കുടുംബാംഗങ്ങളുടെയും ചില രാഷ്ട്രീയ സഹപ്രവര്‍ത്തകരുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.
ബംഗളൂരു സൗത്തിൽ നിന്നുള്ള ലോക്സഭാ അംഗമാണ് തേജസ്വി സൂര്യ. ചെന്നൈ സ്വദേശിയായ ശിവശ്രീ സ്കന്ദപ്രസാദ് നര്‍ത്തകിയുമാണ്. ബയോ എൻജിനിയറിംഗിൽ ബിരുദം നേടിയ ശിവശ്രീ ആയുര്‍വേദിക് കോസ്മെറ്റോളജിയില്‍ ഡിപ്ലോമ നേടിയിട്ടുണ്ട്.
മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് ഭരതനാട്യത്തിലും സംസ്കൃത കോളജില്‍ സംസ്കൃതത്തിലും ബിരുദാനന്ദര ബിരുദം നേടി. ഇന്ത്യയിലും വിദേശത്തുമായി ശിവശ്രീ നിരവധി സംഗീതപരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്.