ആശാവർക്കർമാർക്ക് കേന്ദ്രം നൽകാനുള്ള തുകയിൽ കൂടുതൽ നൽകി: വി. മുരളീധരൻ
Thursday, March 6, 2025 4:38 PM IST
തിരുവനന്തപുരം: ആശാ പ്രവർത്തകരുടെ സമരവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോർജ് പറയുന്നതെല്ലാം പച്ച കള്ളമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. കേന്ദ്രം നൽകാനുള്ള തുകയിൽ അധികം നൽകി. കേന്ദ്രം തുക നൽകിയില്ലെങ്കിൽ പണം ആവശ്യപ്പെട്ട് കേരളം നൽകിയ കത്തിടപാടുകൾ എല്ലാം പുറത്ത് വിടട്ടെയെന്നും അദ്ദേഹം പറഞ്ഞു.
പാർലമെന്റിൽ നൽകിയ കണക്ക് കള്ളമാണെങ്കിൽ കെ. രാധാകൃഷ്ണൻ എംപി അവകാശ ലംഘനത്തിന് നോട്ടീസ് നൽകട്ടെ. ഒരു കള്ളം നൂറ് തവണ ആവർത്തിച്ചാൽ സത്യമാകുമെന്നാണ് സിപിഎമ്മിന്റെ വിചാരം.
കേന്ദ്രം നിശ്ചയിച്ചതിനേക്കാൾ പലമടങ്ങ് പണിയെടുപ്പിക്കുന്നത് കേരളമാണ്. ആശാവർക്കർമാരെ തൊഴിലാളികളായി അംഗീകരിക്കേണ്ടത് സംസ്ഥാന സർക്കാരെന്നും മുരളീധരൻ വ്യക്തമാക്കി.