കൊ​ച്ചി: എ​റ​ണാ​കു​ളം ഉ​ദ​യം​പേ​രൂ​ര്‍ ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍ ബോ​ട്ട്‌​ലിം​ഗ് പ്ലാ​ന്‍റി​ലെ ലോ​ഡിം​ഗ് തൊ​ഴി​ലാ​ളി​ക​ള്‍ സ​മ​ര​ത്തി​ല്‍. ഇ​തോ​ടെ ആ​റു ജി​ല്ല​ക​ളി​ലേ​ക്കു​ള്ള എ​ല്‍​പി​ജി വി​ത​ര​ണം മു​ട​ങ്ങി. ശ​മ്പ​ള​പ്ര​ശ്‌​ന​ത്തെ​ച്ചൊ​ല്ലി​യാ​ണ് സ​മ​രം.

വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് സ​മ​രം ആ​രം​ഭി​ച്ച​ത്. ശ​മ്പ​ളം​വെ​ട്ടി​ക്കു​റ​ച്ചു, ശ​മ്പ​ളം ല​ഭി​ച്ചി​ല്ല എ​ന്നീ കാ​ര​ണ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സ​മ​രം. എ​റ​ണാ​കു​ളം, കോ​ട്ട​യം, ഇ​ടു​ക്കി, തൃ​ശൂ​ര്‍, ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലേ​ക്കു​ള്ള എ​ല്‍​പി​ജി സി​ലി​ണ്ട​ര്‍ വി​ത​ര​ണ​മാ​ണ് നി​ല​ച്ച​ത്.

ലോ​ഡിം​ഗ് തൊ​ഴി​ലാ​ളി​ക​ള്‍ സ​മ​ര​ത്തി​നി​റ​ങ്ങി​യ​തോ​ടെ 180-ഓ​ളം ലോ​റി​ക​ള്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. തൊ​ഴി​ലാ​ളി​ക​ളു​മാ​യി ച​ര്‍​ച്ച ന​ട​ക്കു​ക​യാ​ണ്. സ​മ​രം നീ​ണ്ടു​പോ​യാ​ല്‍ എ​ൽ​പി​ജി വി​ത​ര​ണം പ്ര​തി​സ​ന്ധി​യി​ലാ​കും.