മ​ല​പ്പു​റം: കോ​ട്ട​ക്ക​ലി​ല്‍ പ്ര​ണ​യം ന​ടി​ച്ച് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യി​ൽ​നി​ന്നും സ്വ​ർ​ണം ക​വ​ർ​ന്ന കേ​സി​ൽ യു​വാ​വ് പി​ടി​യി​ൽ. ചാ​പ്പ​ന​ങ്ങാ​ടി സ്വ​ദേ​ശി ന​ബീ​റാ​ണ് (19) അ​റ​സ്റ്റി​ലാ​യ​ത്. സാ​മൂ​ഹ്യ മാ​ധ്യ​മം വ​ഴി പ​രി​ച​യ​പ്പെ​ട്ട പെ​ൺ​കു​ട്ടി​യു​ടെ 24 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് പ്ര​തി ക​വ​ർ​ന്ന​ത്.

പെ​ൺ​കു​ട്ടി​യു​ടെ സ​ഹോ​ദ​ര​ന്‍റെ ഭാ​ര്യ​യു​ടെ ആ​ഭ​ര​ണ​ങ്ങ​ൾ കാ​ണാ​താ​യ​തോ​ടെ​യാ​ണ് കു​ടും​ബം പ​രാ​തി ന​ല്‍​കി​യ​ത്. ഇ​തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. പെ​ണ്‍​കു​ട്ടി വ​ഴി കൈ​ക്ക​ലാ​ക്കി​യ സ്വ​ര്‍​ണം വി​ല്‍​പ​ന ന​ട​ത്തി പ്ര​തി ആ​ഡം​ബ​ര ജീ​വി​തം ന​യി​ക്കു​ക​യാ​യി​രു​ന്നു.

വി​ല കൂ​ടി​യ വാ​ഹ​ന​ങ്ങ​ള്‍ വാ​ങ്ങാ​നും യാ​ത്ര​ക​ള്‍ ചെ​യ്യാ​നു​മാ​ണ് പ്ര​തി പ്ര​ധാ​ന​മാ​യും പ​ണം ചെ​ല​വ​ഴി​ച്ച​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.