മധ്യവയസ്ക വീട്ടിൽ മരിച്ച നിലയില്‍
Thursday, March 6, 2025 12:57 PM IST
കൊച്ചി: കാലടിയിൽ മധ്യവയസ്കയെ വീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തി. കരിപ്പേലിക്കുടി വീട്ടില്‍ മണി(54) ആണ് മരിച്ചത്.
ഇവരെ പുറത്തുകാണാത്തതിനെ തുടര്‍ന്ന് സമീപത്ത് താമസിക്കുന്ന ബന്ധുക്കള്‍ വീട്ടില്‍ വന്ന് തിരക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. തൊഴിലുറപ്പ് തൊഴിലാണ് ഇവര്‍.
ഇവരുടെ ഭര്‍ത്താവ് നേരത്തേ മരിച്ചിരുന്നു. വിവാഹിതരായ മക്കള്‍ വേറെയാണ് താമസം.