താനൂർ നടക്കാവിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞു
Thursday, March 6, 2025 12:45 PM IST
താനൂർ: നടക്കാവിൽ കാറ് നിയന്ത്രണം വിട്ട് മറിഞ്ഞു. യാത്രക്കാർ പരിക്കില്ലാതെ രക്ഷപ്പെട്ടു. ബുധനാഴ്ച രാത്രിയാണ് അപകടം നടന്നത്.
കോഴിക്കോട് ഭാഗത്തുനിന്ന് വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ദേവധാർ സ്കൂളിന് സമീപം താമസിക്കുന്ന ദമ്പതികൾ താമസസ്ഥലത്തേയ്ക്ക് വരികയായിരുന്നു.
സ്ഥിരമായി അപകടങ്ങൾ നടക്കുന്ന സ്ഥലമാണ് ഇതെന്ന് നാട്ടുകാർ പറഞ്ഞു.