വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്; പ്രതി അഫാനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു
Thursday, March 6, 2025 12:22 PM IST
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. രണ്ട് ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചത്. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.
അമ്മൂമ സല്‍മാ ബീവിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതിയെ കസ്റ്റഡിയില്‍ വിട്ടത്. പാങ്ങോട് പോലീസ് സ്റ്റേഷനിലേക്ക് ഇയാളെ കൊണ്ടുപോയി. ഇന്ന് വൈകിട്ട് വരെ ഇയാളെ ചോദ്യം ചെയ്യും. വ്യാഴാഴ്ച തെളിവെടുപ്പ് നടത്തുമെന്നും പോലീസ് അറിയിച്ചു.
സാമ്പത്തിക ബാധ്യത സംബന്ധിച്ച് അഫാന്റെയും പിതാവിന്റെയും മൊഴികള്‍ തമ്മില്‍ വൈരുധ്യമുണ്ട്. ഈ സാഹചര്യത്തില്‍ ഇരുവരെയും ഒരുമിച്ചിരുത്തി മൊഴിയെടുക്കും.