നാവായിക്കുളത്ത് വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ സുഹൃത്ത് കസ്റ്റഡിയിൽ
Thursday, March 6, 2025 11:30 AM IST
തിരുവനന്തപുരം: നാവായിക്കുളത്ത് പത്താം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ സുഹൃത്ത് കസ്റ്റഡിയിൽ. നാവായിക്കുളം സ്വദേശി അഭിജിത്താണ് (29) പിടിയിലായത്.
വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് പെൺകുട്ടിയുടെ മൃതദേഹം ബുധനാഴ്ച കണ്ടെത്തിയത്. മുറിയിൽനിന്നും ആത്മഹത്യ കുറിപ്പും കണ്ടെത്തിയിരുന്നു. തന്റെ ജീവതം താൻ തന്നെ നശിപ്പിച്ചുവെന്നായിരുന്നു കുറിപ്പിലുണ്ടായിരുന്നത്.
തുടർന്നു പോലീസ് പെണ്‍കുട്ടിയുടെ മൊബൈൽ ഫോണ്‍ പരിശോധിച്ചതിൽനിന്നും അയൽവാസിയായ അഭിജിത്തുമായി പെണ്‍കുട്ടിക്ക് അടുത്ത ബന്ധമുണ്ടെന്ന് മനസിലായത്. പിന്നാലെ അഭിജിത്തിനെ കസ്റ്റഡിയിലെടുത്ത് പോലീസ് ചോദ്യം ചെയ്തു. ഇയാൾ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചായും തെളിഞ്ഞു.