താനൂരിൽ സുഹൃത്തുക്കളായ രണ്ട് പെൺകുട്ടികളെ കാണാനില്ലെന്ന് പരാതി
Thursday, March 6, 2025 11:12 AM IST
മലപ്പുറം: താനൂരിൽനിന്ന് സുഹൃത്തുക്കളായ രണ്ട് പെൺകുട്ടികളെ കാണാനില്ലെന്ന് പരാതി. ദേവദാർ ഹയർസെക്കണ്ടറി സ്കൂളിലെ ഫാത്തിമ ഷഹദ, അശ്വതി എന്നീ വിദ്യാർഥിനികളെയാണ് ബുധനാഴ്ച മുതൽ കാണാതായത്.
സംഭവത്തിൽ താനൂർ പോലീസ് അന്വേഷണം ആരംഭിച്ചു. ബുധനാഴ്ച പരീക്ഷയെഴുതാൻ പോയ വിദ്യാർഥിനികൾ സ്കൂളിലെത്തിയിരുന്നില്ല. ഉച്ചയ്ക്ക് ശേഷം ഇവരെ കാണാതായെന്നാണ് വിവരം. ഇരുവരും ബുധനാഴ്ച പരീക്ഷ എഴുതിയിരുന്നില്ല.