ചെങ്കൊടി ഇല്ലായിരുന്നുവെങ്കില്‍ എന്താകുമായിരുന്നു ലോകത്തിന്റെ സ്ഥിതി: എ.കെ. ബാലൻ
Thursday, March 6, 2025 10:56 AM IST
കൊല്ലം: ചെറുത്തുനില്‍പ്പിന്റെയും പ്രതീക്ഷയുടെയും പ്രതീകമാണ് ചെങ്കൊടിയെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലൻ. ചെങ്കൊടി താഴ്ത്തിക്കെട്ടാന്‍ ആരെയും അനുവദിക്കില്ലെന്നും അത്രക്ക് മഹത്തരമാണ് ഈ കൊടിയുടെ പ്രസക്തിയെന്നും ബാലൻ പറഞ്ഞു.
പ്രതിനിധിസമ്മേളന പതാക ഉയർത്തിയശേഷം സംസാരിക്കുകയായിരുന്നു ബാലൻ. ഈ ചെങ്കൊടി ഇല്ലായിരുന്നുവെങ്കില്‍ എന്താകുമായിരുന്നു ലോകത്തിന്റെ സ്ഥിതി. ഇന്ത്യയുടെ സ്ഥിതി. കേരളത്തിന്റെ സ്ഥിതി. അങ്ങനെ പരിശോധിക്കുമ്പോഴാണ് ചെങ്കൊടിയുടെ പ്രസക്തി അനുദിനം ബോധ്യമാവുന്നത്.
അതുകൊണ്ട് ആത്മവിശ്വാസത്തോടുകൂടി നമ്മുടെ പ്രത്യയ ശാസ്ത്രത്തെ, രാഷ്ട്രീയത്തെ, സംഘടനാ തത്വങ്ങളെ മുറുകെ പിടിച്ചുകൊണ്ടുമാത്രമേ മുന്നോട്ടുപോകാനാവൂവെന്നും അദ്ദേഹം പറഞ്ഞു. വര്‍ഗസമൂഹം ഉടലെടുത്ത നാള്‍മുതല്‍ ചൂഷണത്തിനെതിരേ സമരം ചെയ്ത, ചൂഷിതരുടെ ചോരയില്‍ കുതിര്‍ന്നാണ് ഈ കൊടിയുടെ നിറം ചുവപ്പായതെന്നും ബാലൻ കൂട്ടിച്ചേർത്തു.