നെല്ലിയാമ്പതിയില്‍ കാട്ടാന ആക്രമണം; തോട്ടം തൊഴിലാളിക്ക് പരിക്ക്
Thursday, March 6, 2025 9:22 AM IST
പാലക്കാട്: നെല്ലിയാമ്പതിയില്‍ കാട്ടാന ആക്രമണത്തില്‍ തോട്ടം തൊഴിലാളിക്ക് പരിക്ക്. കാരപ്പാറ സ്വദേശി പഴനി സ്വാമിക്കാണ് പരിക്കേറ്റത്.
ഇയാളെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഇന്ന് രാവിലെ തോട്ടത്തിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണം.