ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ ഹമാസിനെ പൂർണമായി നശിപ്പിക്കും; അന്ത്യശാസനവുമായി ട്രംപ്
Thursday, March 6, 2025 6:08 AM IST
വാഷിംഗ്ടൺ: ബന്ദികളെ വിട്ടയക്കുന്നതിൽ ഹമാസിന് അന്ത്യശാസനവുമായി ട്രംപ്. ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ ഹമാസിനെ പൂർണമായി നശിപ്പിക്കുമെന്നാണ് മുന്നറിയിപ്പ്,
സഹകരിച്ചില്ലെങ്കിൽ ഇസ്രയേലിന് എല്ലാ സഹായവും അമേരിക്ക നൽകും. ഗാസയിൽനിന്ന് ഹമാസ് പിൻമാറിയില്ലെങ്കിൽ ഒരാളും സുരക്ഷിതരായിരിക്കില്ല.
ഹമാസുമായി നേരിട്ട് ചർച്ച നടത്തിയതിനു പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.