ദു​ബാ​യ്: ഐ​സി​സി ചാ​ന്പ്യ​ൻ​സ് ട്രോ​ഫി ഫൈ​ന​ലി​ൽ ഇ​ന്ത്യ ഞാ​യറാ​ഴ്ച ന്യൂ​സി​ല​ൻ​ഡി​നെ നേ​രി​ടും. ദു​ബാ​യ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്റ്റേ​ഡി​യ​മാ​ണ് വേ​ദി. ഇ​ന്ത്യ​ൻ സ​മ​യം ഉ​ച്ച​യ്ക്ക് 2.30 മു​ത​ലാ​ണ് മ​ത്സ​രം.

ഇ​ന്ന് ന​ട​ന്ന സെ​മി ഫൈ​ന​ലി​ൽ 50 റ​ൺ​സി​ന് ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ തോ​ൽ​പ്പി​ച്ചാ​ണ് ന്യൂസി​ല​ൻ​ഡ് ഫൈ​ന​ലി​ൽ എ​ത്തി​യ​ത്. ചൊ​വ്വാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഓ​സ്ട്രേ​ലി​യ​യെ നാ​ല് വി​ക്ക​റ്റി​ന് പരാജയപ്പെടുത്തിയാണ് ഇ​ന്ത്യ ഫൈ​ന​ലി​ലെ​ത്തി​യ​ത്.

2002ലും 2013​ലും ചാ​ന്പ്യ​ൻ​സ് ട്രോ​ഫി കി​രീ​ടം നേ​ടി​യ ഇ​ന്ത്യ മൂ​ന്നാം കി​രീ​ട​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ര​ണ്ടാം കി​രീ​ട​മാ​ണ് ന്യൂ​സി​ല​ൻ​ഡ് ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്. 2000ത്തി​ലാ​ണ് ന്യൂ​സി​ല​ൻ​ഡ് ആ​ദ്യ​മാ​യി കി​രീ​ടം നേ​ടി​യ​ത്.