കരിക്കോട്ടക്കരിയിൽ നിന്ന് പിടികൂടിയ കുട്ടിയാന ചരിഞ്ഞു
Wednesday, March 5, 2025 9:50 PM IST
കണ്ണൂർ: കരിക്കോട്ടക്കരിയിൽ നിന്ന് മയക്കുവെടിവച്ച് പിടികൂടിയ കുട്ടിയാന ചരിഞ്ഞു. ആറളം വളയഞ്ചാലിലെ ആർആർടി ചികിത്സാ കേന്ദ്രത്തിലെത്തിച്ച് ചികിത്സ നൽകുന്നതിനിടെ ബുധനാഴ്ച രാത്രി ഒമ്പതിന് ആന ചരിയുകയായിരുന്നു.
പന്നിപ്പടക്കം പൊട്ടിയാണ് ആനയുടെ കീഴ്താടിയെല്ലിന് ഗുരുതരമായി പരിക്കേറ്റതെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. താടിയെല്ലിന് പരിക്കേറ്റതിനാൽ ആനയ്ക്ക് ആഹാരമെടുക്കാനോ വെള്ളംകുടിക്കാനോ വയ്യാത്ത സ്ഥിതിയിലായിരുന്നു.
വിദഗ്ധ ചികിത്സക്കായി വനയനാട്ടിലേക്ക് മാറ്റാനായിരുന്നു വനം വകുപ്പിന്റെ തീരുമാനം. ഇതിനിടെയാണ് കുട്ടിയാന ചരിഞ്ഞത്. ഇന്ന് പുലർച്ചയോടെയാണ് കരിക്കോട്ടക്കരിയിൽ കുട്ടിയാനയെ കണ്ടെത്തിയത്.