ബിഹാർ തെരഞ്ഞെടുപ്പിന് ശേഷം നിതീഷ് കുമാർ എൻഡിഎ വിടും: പ്രശാന്ത് കിഷോർ
Wednesday, March 5, 2025 7:15 PM IST
പാറ്റ്ന: ഈ വർഷം നടക്കാനിരിക്കുന്ന ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം നിതീഷ് കുമാർ എൻഡിഎ വിടുമെന്ന് തെരഞ്ഞെടുപ്പ് തന്ത്രഞ്ജനും ജൻ സുരാജ് പാർട്ടി സ്ഥാപകനുമായ പ്രശാന്ത് കിഷോർ. തെരഞ്ഞെടുപ്പിന് ശേഷം ആര് മുഖ്യമന്ത്രിയായാലും നിതീഷ് കുമാർ മുഖ്യമന്ത്രി ആകില്ലെന്നും പ്രശാന്ത് പറഞ്ഞു.
"ജെഡി-യു തകർച്ചയുടെ വക്കിലാണ്. മുഖ്യമന്ത്രി നിതീഷ് കുമാർ പോലും തെരഞ്ഞെടുപ്പിൽ പരാജയപ്പെടാനാണ് സാധ്യത. അത്രത്തോളം ജനങ്ങൾക്ക് അദ്ദേഹത്തേയും പാർട്ടിയേയും മടുത്തു. അതുകൊണ്ടാണ് ബിജെപി അദ്ദേഹത്തെ എൻഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടാത്തത്.'- പ്രശാന്ത് കിഷോർ പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനത്തിനായി നിതീഷ് എന്തും ചെയ്യുന്ന ആളാണ്. ബിജെപിയുടെ കൂടെ തെരഞ്ഞെടുപ്പിൽ മത്സരിച്ചാലും തെരഞ്ഞെടുപ്പിന് ശേഷം അദ്ദേഹം മുന്നണി വിടുമെന്നും പ്രശാന്ത് പറഞ്ഞു.