ആലുവയിൽ പ്രവാസിയുടെ വീട് കുത്തിത്തുറന്ന് 30 പവൻ സ്വർണം കവർന്നു
Wednesday, March 5, 2025 6:48 PM IST
കൊച്ചി: ആലുവയിൽ പ്രവാസിയുടെ വീട് കുത്തിത്തുറന്ന് 30 പവൻ സ്വർണം കവർന്നു. സ്ക്രീൻവുഡ് വില്ലയിൽ അജിത മേനോന്റെ വീട്ടിലാണ് കവർച്ച നടന്നത്.
വീട്ടുടമ വിദേശത്തുള്ള മക്കളുടെ അടുത്താണ്. വീട്ടുലുണ്ടായിരുന്ന ഡ്രോൺ ക്യാമറയും നഷ്ടപ്പെട്ടു.
വീടിന്റെ മുൻവാതിൽ തകർത്തായിരുന്നു മോഷണം.