ബംഗളൂരുവിൽ നിന്ന് എംഎഡിഎംഎ എത്തിച്ച സംഭവം; വിഴിഞ്ഞത്ത് നാല് യുവാക്കള്‍ അറസ്റ്റിൽ
Wednesday, March 5, 2025 12:49 AM IST
തിരുവനന്തപുരം: ബംഗളൂരുവിൽ നിന്ന് എംഎഡിഎംഎ എത്തിച്ച സംഭവത്തിൽ വിഴിഞ്ഞത്ത് നാല് യുവാക്കള്‍ അറസ്റ്റിൽ. തമ്പാനൂർ സ്വദേശി വിഷ്ണു എസ്.കുമാർ (24), പേട്ട സ്വദേശി ശിവേക്(24), കരകുളം സ്വദേശി അരവിന്ദ് രാജ്(28), തമിഴ്നാട് സ്വദേശി പ്രവീൺ(22) എന്നിവരാണ് അറസ്റ്റിലായത്.
ഡിസംബർ രണ്ടിനു 31 ഗ്രാം എംഡിഎംഎയുമായി പിടിയിലായ മുഹമ്മദ് ആദിലിൽ (28) നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിൽ ശിവേക്, വിഷ്ണു എന്നിവർക്ക് ലഹരി സംബന്ധിച്ചു നേരത്തേയും കേസുകളുണ്ട്.
മുഹമ്മദ് ആദിലാണ് മുഖ്യ കണ്ണിയെന്നും പോലീസ് അറിയിച്ചു.