ഐഎസ്എൽ: എഫ്സി ഗോവയ്ക്ക് തകർപ്പൻ ജയം
Wednesday, March 5, 2025 12:17 AM IST
പനാജി: ഐഎസ്എല്ലിൽ എഫ്സി ഗോവയ്ക്ക് തകർപ്പൻ ജയം. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ മുഹമ്മദൻസ് എസ്സിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്തു.
ഐകർ ഗരത്സേനയാണ് ഗോവയുടെ ആദ്യ ഗോൾ നേടിയത്. മുഹമ്മദൻസ് താരം പതാം ഛേത്രിയുടെ സെൽഫ് ഗോളാണ് ഗോവയുടെ രണ്ടാമത്തെ ഗോൾ.
വിജയത്തോടെ എഫ്സി ഗോവയ്ക്ക് 48 പോയിന്റായി. പോയിന്റ് ടേബിളിൽ രണ്ടാമതുള്ള എഫ്സി ഗോവയുടെ തുടർച്ചായ അഞ്ചാം ജയമായിരുന്നു ചൊവ്വാഴ്ചത്തേത്.