വന്‍ ലഹരി മരുന്ന് വേട്ട; എംഡിഎംഎയുമായി യുവാവ് പിടിയില്‍
Tuesday, March 4, 2025 10:56 PM IST
കോഴിക്കോട്: ഓപ്പറേഷന് ഡിഹണ്ടിന്റെ ഭാഗമായി കോഴിക്കോട് നഗരത്തിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 89 ഗ്രാം എംഡിഎംഎയുമായി യുവാവിനെ അറസ്റ്റ് ചെയ്തു. കുണ്ടായിത്തോട് സ്വദേശി കെ. അജിത്താണ് പിടിയിലായത്.
ബംഗളൂരുവില്‍ നിന്നും എത്തിച്ച എംഡിഎംഎ കുണ്ടായിത്തോട്, ഫറോക് മേഖലയില്‍ വിതരണം ചെയ്യുകയാണ് ഇയാളുടെ രീതിയെന്ന് എക്സൈസ് സംഘം പറഞ്ഞു. ലഹരി ഉപയോഗത്തെത്തുടര്‍ന്ന് അജിത്ത് എൻജിനിയറിംഗ് ഡിപ്ലോമ പഠനം പാതി വഴിയില്‍ ഉപേക്ഷിച്ചതാണ്.
അജിത് ആര്‍ക്കൊക്കെയാണ് ലഹരി മരുന്ന് എത്തിച്ചു നല്‍കുന്നതെന്ന കാര്യം പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു.