കണ്ണൂര് വനിതാ ജയിലിന് സമീപത്ത് ഡ്രോൺ; പോലീസ് കേസെടുത്തു
Tuesday, March 4, 2025 10:35 PM IST
കണ്ണൂർ: വനിതാ ജയിലിന് മുകളിലൂടെ അജ്ഞാത ഡ്രോൺ പറത്തിയ സംഭവത്തിൽ പോലീസ് കേസെടുത്തു. ശനിയാഴ്ച രാത്രി 11 നായിരുന്നു സംഭവം. ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു.
ജയിൽ കെട്ടിടത്തിനുള്ളിലെ ഓഫീസിനു മുകളിലായി 25 മീറ്റർ ഉയരത്തിൽ ആയിരുന്നു ഡ്രോൺ പറന്നത്. ഇത് ശ്രദ്ധയിൽപ്പെട്ട ജയിൽ ജീവനക്കാരൻ സൂപ്രണ്ടിനെ വിവരമറിയിക്കുകയായിരുന്നു.
രണ്ടുതവണ ജയിൽ കെട്ടിടത്തിന് വലം വച്ചാണ് ഡ്രോൺ മടങ്ങിയത്. ഡ്രോൺ പറത്തിയത് ആരാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.