കെഎസ്ആർടിസി ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയതി ശമ്പളം: മന്ത്രി കെ.ബി.ഗണേഷ്കുമാര്
Tuesday, March 4, 2025 4:25 PM IST
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർ ഇനി മുതൽ ശമ്പളത്തിനായി കാത്തിരിക്കേണ്ടന്ന് മന്ത്രി കെ.ബി.ഗണേഷ്കുമാര്. എല്ലാ മാസവും ഒന്നാം തീയതി തന്നെ ശമ്പളം വിതരണം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.
ഈ മാസത്തെ ശമ്പളം ചൊവ്വാഴ്ച വൈകുന്നേരം മുതൽ അക്കൗണ്ടിൽ എത്തും. സർക്കാർ സഹായത്തോടെ തന്നെയാണ് ശമ്പളം നൽകുക.10,000 കോടി രൂപയോളം പല ഘട്ടങ്ങളിലായി സർക്കാർ നൽകി. മാസം തോറും 50 കോടി സർക്കാർ തുടർന്നു നൽകും.
ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് ഈ നേട്ടം കൈവരിക്കുന്നത്. എസ്ബിഐയിൽ നിന്ന് 100 കോടിയുടെ ഓവർഡ്രാഫ്റ്റ് എടുക്കും. പെൻഷനും കൃത്യം കൊടുക്കും. വരുമാനത്തിന്റെ അഞ്ചു ശതമാനം പെൻഷനായി മാറ്റി വക്കും.
രണ്ട് മാസത്തിനകം പെൻഷനും കൃത്യമായി വിതരണം ചെയ്യാനാവും. പിഎഫ് ആനുകൂല്യങ്ങളും ഉടൻ കൃത്യമായി കൊടുക്കാനാകുമെന്നും മന്ത്രി പറഞ്ഞു.