യുക്രൈന് നൽകിയിരുന്ന സൈനിക സഹായം അമേരിക്ക താൽക്കാലികമായി നിർത്തി
Tuesday, March 4, 2025 3:18 PM IST
വാഷിംഗ്ടണ്‍: യുക്രൈനുള്ള എല്ലാ സൈനിക സഹായവും മരവിപ്പിച്ച് അമേരിക്ക. ഇനി ഒരു ഉത്തരവ് ഉണ്ടാകും വരെ അമേരിക്ക യുക്രൈന് സാമ്പത്തിക -ആയുധ സഹായം നൽകില്ല.
പ്രശ്നപരിഹാരത്തിന് യുക്രൈൻ തയാറായാൽ മാത്രമേ ഇനി സഹായിക്കൂവെന്ന് ട്രംപ് വ്യക്തമാക്കി. ട്രംപ് - സെലൻസ്കി കൂടിക്കാഴ്ചയ്ക്കിടെയുണ്ടായ തർക്കത്തിന് പിന്നാലെയാണ് നിർണായക തീരുമാനം.
അതേസമയം യുക്രൈയ്ൻ-റഷ്യ സംഘർഷം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് യുക്രൈയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്കി പറഞ്ഞു. യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് വെടിനിർത്തൽ സംബന്ധിച്ച തന്റെ നിലപാടിനെ വീണ്ടും വിമർശിച്ചതോടെയാണ് സെലൻസ്കി ഇക്കാര്യം അറിയിച്ചത്.
"ഈ യുദ്ധം എത്രയും വേഗം അവസാനിപ്പിക്കുന്നതിന് നമ്മുടെ നയതന്ത്രം ശരിക്കും ഫലപ്രദമാക്കാൻ ശ്രമിക്കേണ്ടത് വളരെ പ്രധാനമാണ്. സമാധാനത്തിലേക്കുള്ള പാതയിൽ യുഎസിന്റെ പിന്തുണ പ്രതീക്ഷിക്കുന്നതായും" അദ്ദേഹം കൂട്ടിച്ചേർത്തു.