ചാമ്പ്യൻസ് ട്രോഫി സെമി; ഓസീസിന് ബാറ്റിംഗ്
Tuesday, March 4, 2025 2:19 PM IST
ദുബായി: ചാമ്പ്യൻസ് ട്രോഫി ഇന്ത്യ-ഓസ്ട്രേലിയ സെമി പോരാട്ടത്തിൽ ഓസ്ട്രേലിയ ആദ്യം ബാറ്റുചെയ്യും. ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ദുബായി ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ആണ് മത്സരം നടക്കുന്നത്.
രണ്ട് മാറ്റങ്ങളാണ് ഓസീസ് വരുത്തിയിരിക്കുന്നത്. ഓപ്പണർ മാത്യു ഷോട്ടും പേസർ സ്പെൻസർ ജോൺസണും അന്തിമ ഇലവനിൽ ഇല്ല. പകരും ഓൾറൗണ്ടർ കൂപ്പർ കൊണോളിയും സ്പിന്നർ തൻവീർ സംഗയും ടീമിലിടം പിടിച്ചു. ഇന്ത്യൻ ടീമിൽ മാറ്റങ്ങളില്ല.
ഗ്രൂപ്പ് ഘട്ടത്തിൽ എല്ലാ മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യ സെമിയിൽ എത്തിയത്. ഗ്രൂപ്പ് ബി രണ്ടാം സ്ഥാനക്കാരായാണ് ഓസ്ട്രേലിയ ചാമ്പ്യന്‍സ് ട്രോഫി സെമിയില്‍ പ്രവേശിച്ചത്. ലീഗിലെ മൂന്നു മത്സരങ്ങളില്‍ രണ്ട് എണ്ണവും മഴയില്‍ നഷ്ടപ്പെട്ടാണ് ഓസീസിന്റെ വരവ്.
കമ്മിന്‍സിനു പകരം സ്റ്റീവ് സ്മിത്താണ് ഓസീസ് ക്യാപ്റ്റന്‍. ലോകകപ്പ് ഫൈനലിനുശേഷം ഏകദിനത്തില്‍ ഇന്ത്യയും ഓസ്ട്രേലിയയും നേര്‍ക്കുനേര്‍ ഇറങ്ങുന്ന ആദ്യ മത്സരമാണ്.
ടീം ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വീരാട് കോഹ്ലി, ശ്രേയസ് അയ്യർ, അക്സർ പട്ടേൽ, കെ.എൽ. രാഹുൽ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി.
ടീം ഓസ്ട്രേലിയ: കൂപ്പർ കൊണോളി, ട്രാവിസ് ഹെഡ്, സ്റ്റീവ് സ്മിത്ത് (ക്യാപ്റ്റൻ), മാർനസ് ലബുഷെയ്ൻ, ജോഷ് ഇംഗ്ലിഷ്, അലക്സ് ക്യാരി, ഗ്ലെൻ മാക്സ്വെൽ, ബെൻ ഡ്വാർഷിയസ്, നഥാൻ എല്ലിസ്, ആദം സാംപ, തൻവീർ സംഗ.