ആലപ്പുഴയിൽ നിർമാണത്തിലിരുന്ന മേൽപ്പാലത്തിന്റെ ഗർഡറുകൾ തകർന്ന സംഭവം; വിദഗ്ധസംഘം പരിശോധന നടത്തും
Tuesday, March 4, 2025 1:40 PM IST
കൊമ്മാടി: നിർമാണത്തിലിരുന്ന ആലപ്പുഴ മേൽപ്പാലത്തിന്റെ ഗർഡറുകൾ തകർന്നു വീണ സംഭവത്തിൽ വിദഗ്ധസംഘം പരിശോധന നടത്തും. നിർമാണത്തിൽ സാങ്കേതിക പിഴവ് ഉണ്ടായോ എന്ന് പരിശോധിക്കും.
ദേശീയപാത വികസനത്തിന്റെ ഭാഗമായി ആലപ്പുഴ ബൈപ്പാസിൽ ബീച്ച് ഭാഗത്ത് നിര്‍മാണത്തിലിരുന്ന ഉയരപ്പാതയുടെ ഗര്‍ഡറുകളാണ് തകര്‍ന്നുവീണത്. നാല് ഗർഡറുകളാണ് തകർന്ന് വീണത്.
അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് അപകടസ്ഥലം സന്ദര്‍ശിച്ചിരുന്നു. ബലക്ഷയമുണ്ടെന്ന ആക്ഷേപത്തില്‍ വിശദപരിശോധന നടത്തുമെന്നും കളക്ടർ അറിയിച്ചു.