വിതുരയില്‍ പതിനാറുകാരനെ സഹപാഠികള്‍ മര്‍ദിച്ച സംഭവം; പോലീസ് കേസെടുത്തു
Tuesday, March 4, 2025 10:01 AM IST
തിരുവനന്തപുരം: വിതുരയില്‍ പതിനാറുകാരനെ സഹപാഠികള്‍ മര്‍ദിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. മൂന്ന് വിദ്യാര്‍ഥികള്‍ക്കെതിരെ കൊലപാതകശ്രമത്തിനാണ് ആര്യനാട് പോലീസ് കേസെടുത്തത്.
മൂവരെയും ഇന്ന് പൂജപ്പുരയിലെ ജുവനൈല്ഹോമിലെത്തിച്ച് കൗണ്‍സിലിംഗിന് വിധേയമാക്കും. വാദികളുടേയും പ്രതികളുടേയും മൊഴികള്‍ തിങ്കളാഴ്ച രേഖപ്പെടുത്തിയിരുന്നു.
ഫെബ്രുവരി നാലിനാണ് കേസിനാസ്പദമായ സംഭവം. സുഹൃത്തായ പെണ്‍കുട്ടിയെ കുറിച്ച് മോശം പരാമര്‍ശം നടത്തിയെന്നാരോപിച്ചാണ് ഒരു കൂട്ടം വിദ്യാര്‍ഥികള്‍ ചേര്‍ന്ന് പതിനാറുകാരനെ മര്‍ദിച്ചത്.
ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ വിദ്യാർഥികളിൽ ഒരാൾ ഫോണിൽ പകർത്തി. ഇത് പുറത്തുവന്നതോടെ പതിനാറുകാരന്റെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു.
പോലീസ് ചൈല്‍ഡ് ലൈനിലേക്ക് പരാതി കൈമാറി. രക്ഷിതാക്കളുടെ പരാതിയില്‍ മൂന്ന് കുട്ടികളെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ നേരത്തേ ഹാജരാക്കിയിരുന്നു.