ചട്ടങ്ങൾ മറികടന്ന് നിയമനം: ഫാമിംഗ് കോർപ്പറേഷൻ എംഡിയെ പുറത്താക്കി
Tuesday, March 4, 2025 6:21 AM IST
തിരുവനന്തപുരം : യുഡിഎഫിന്റെ കാലത്ത് നിയമിച്ച സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ എംഡി എൽ.ഷിബു കുമാറിനെ സർക്കാർ പുറത്താക്കി. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് സർക്കാർ നടപടി.
യുഡിഎഫ് ഭരണകാലത്ത് കെ.പി.മോഹനൻ കൃഷി മന്ത്രിയായിരുന്നപ്പോഴാണ് ഷിബു കുമാറിനെ നിയമിച്ചത്. കോർപ്പറേഷനിന് കീഴിലെ ഒരു സൊസൈറ്റിലെ ഓഫീസ് അസിസ്റ്റഡ് തസ്തികയിലുള്ളയാളെയാണ് എംഡിയായി നിയമിച്ചത്.
ചട്ടങ്ങൾ മറികടന്നാണ് നിയമനമെന്ന് അന്നു തന്നെ ആരോപണം ഉയർന്നിരുന്നു. ഹൈക്കോടതി നിർദേശപ്രകാരം മന്ത്രി പി. പ്രസാദാണ് നിയമനം പുനപരിശോധിക്കാൻ മന്ത്രിസഭയിൽ ആവശ്യപ്പെട്ടത്.