രഞ്ജി ടീമിന് സ്വീകരണം ഇന്ന്; മുഖ്യമന്ത്രി പങ്കെടുക്കും
Tuesday, March 4, 2025 5:20 AM IST
തിരുവനന്തപുരം: രഞ്ജി ട്രോഫി റണ്ണേഴ്സ് അപ്പായ കേരളാ ടീമിന് ഇന്ന് സ്വീകരണം നൽകും. ചൊവ്വാഴ്ച വൈകുന്നേരം ആറിന് ഹയാത്ത് ഹോട്ടലിൽ സർക്കാർ ഒരുക്കുന്ന അനുമോദനച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മന്ത്രിമാരായ വി. അബ്ദുറഹിമാൻ, കെ. രാജൻ, പി. പ്രസാദ്, പി. രാജീവ് തുടങ്ങിയവർ പങ്കെടുക്കും.
പ്രത്യേക വിമാനത്തിൽ തിങ്കളാഴ്ച രാത്രി പത്തിന് തിരുവനന്തപുരത്തെത്തിയ താരങ്ങളെ കെസിഎ ഭാരവാഹികൾ സ്വീകരിച്ചു. ഞായറാഴ്ച സമാപിച്ച കേരളം - വിദർഭ ഫൈനൽ സമനിലയായെങ്കിലും ഒന്നാം ഇന്നിംഗ്സ് ലീഡിന്റെ ബലത്തിലാണ് വിദർഭ കിരീടം ചൂടിയത്.
ചരിത്രത്തിൽ ആദ്യമായിട്ടാണ് കേരളാ ടീം രഞ്ജിട്രോഫി ക്രിക്കറ്റ് ഫൈനലിൽ കളിച്ചത്.