പ്ലസ് വൺ വിദ്യാർഥി സ്കൂളിൽ തുങ്ങി മരിച്ച സംഭവം; അടിയന്തര റിപ്പോർട്ട് തേടി മുഖ്യമന്ത്രി
Monday, March 3, 2025 9:06 PM IST
തിരുവനന്തപുരം: കാട്ടാക്കടയിൽ പ്ലസ് വൺ വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം. പരുത്തിപ്പള്ളി വിഎച്ച്എസ്എസിലെ എബ്രഹാം ബെൻസൺ ആയിരുന്നു ജീവനൊടുക്കിയത്.
സ്കൂളിലെ ക്ലാർക്ക് അപമര്യാദയായി പെരുമാറിയതാണ് വിദ്യാർഥിയുടെ ആത്മഹത്യക്ക് കാരണമെന്നായിരുന്നു ആരോപണം. പിന്നാലെ ക്ലാർക്കിനെ സസ്പെൻഡുചെയ്തിരുന്നു.
ക്ലാർക്ക് സനലിനെ ആണ് സസ്പെൻഡുചെയ്തത്. കൂട്ടുകാരനെ കാണാൻ പോകുന്നെന്ന് പറഞ്ഞിറങ്ങിയ ബെൻസൺ വൈകിയും തിരികെ എത്തിയില്ല. തുടർന്ന് നടത്തിയ തെരച്ചിലിലാണ് സ്കൂളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.