വെന്റിലേറ്റർ സഹായം മാറ്റി, ഓക്സിജൻ തുടരും; മാർപാപ്പയുടെ ആരോഗ്യനില തൃപ്തികരം
Monday, March 3, 2025 12:44 PM IST
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില തൃപ്തികരമായി തുടരുന്നു എന്ന് റിപ്പോർട്ട്. അദ്ദേഹത്തിന് മെക്കാനിക്കൽ വെന്റിലേഷൻ ഇനി ആവശ്യമില്ല, പകരം ഓക്സിജൻ മാത്രമേ ആവശ്യമായുള്ളൂ എന്നും അദ്ദേഹത്തിന് ഇപ്പോൾ പനി ഇല്ലെന്നും മാർപാപ്പയുടെ ഓഫീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.
ആശുപത്രിയിൽ പ്രവേശിപ്പിച്ച ദിവസങ്ങളിൽ തന്നെ പരിചരിച്ചവരോടൊപ്പം മാർപാപ്പ വിശുദ്ധ കുർബാനയിൽ പങ്കെടുത്തതായും അദ്ദേഹം ഭക്ഷണം കഴിക്കുകയും രാത്രി സുഖമായി ഉറങ്ങുകയും ചെയ്തെന്നും ഓഫീസ് വ്യക്തമാക്കി.
ശ്വാസകോശ അണുബാധ മൂലം ഫെബ്രുവരി 14 മുതൽ ഫ്രാൻസിസ് മാർപാപ്പ റോമിലെ ആശുപത്രിയിൽ ചികിത്സയിലാണ്.