മീൻ തൊണ്ടയിൽ കുരുങ്ങി യുവാവിന് ദാരുണാന്ത്യം
Monday, March 3, 2025 2:36 AM IST
കൊല്ലം: കുളംവറ്റിക്കുന്നതിനിടെ മീന്‍ തൊണ്ടയില്‍ കുരുങ്ങി യുവാവിന് ദാരുണാന്ത്യം. കൊല്ലം ഓച്ചിറ പ്രയാര്‍ വടക്ക് കളീക്കശേരില്‍ ക്ഷേത്രത്തിന് സമീപം വൈകുന്നേരം അഞ്ചിനുണ്ടായ സംഭവത്തിൽ തയ്യില്‍ തറയില്‍ അജയന് - സന്ധ്യ ദമ്പതികളുടെ മകൻ ആദര്‍ശ്(26) ആണ് മരിച്ചത്.
കുളം വറ്റിക്കുന്നതിനിടെ കിട്ടിയ മീനിനെ കടിച്ചുപിടിച്ചപ്പോൾ മീന്‍ ഉള്ളിലേക്ക് പോകുകയായിരുന്നു. ഉടനെ തന്നെ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിച്ചു.
കായംകുളം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.