ലോറി മറിഞ്ഞ് ഡ്രൈവർക്കും ക്ലീനർക്കും പരിക്ക്
Monday, March 3, 2025 12:31 AM IST
കോഴിക്കോട്: പച്ചക്കറിയുമായി വന്ന ലോറി മറിഞ്ഞ് ഡ്രൈവർക്കും ക്ലീനർക്കും പരിക്ക്. താമരശേരി - മുക്കം സംസ്ഥാന പാതയിൽ കൂടത്തായി പാലത്തിന് സമീപത്തുണ്ടായ അപകടത്തിൽ തിരുവനന്തപുരം സ്വദേശികളായ ലോറി ഡ്രൈവർ മധു, ക്ലീനർ വിനു എന്നിവർക്കാണ് പരിക്കേറ്റത്.
ഇരുവരേയും താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ഓമശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൈസൂരുവിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ ലോറിയാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തെ തുടർന്ന് താമരശേരി - മുക്കം സംസ്ഥാന പാതയിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പോലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു.