ഉത്തരാഖണ്ഡ് ഹിമപാതം; മരണം എട്ടായി
Sunday, March 2, 2025 11:48 PM IST
ന്യൂഡൽഹി: ഉത്തരാഖണ്ഡ് ഹിമപാതത്തിൽ മരണം എട്ടായി. കാണാതായ അവസാന തൊഴിലാളിയുടെയും മൃതദേഹം വൈകുന്നേരത്തോടെ കണ്ടെത്തി.
മൂന്ന് പേരുടെ മൃതദേഹങ്ങളാണ് ഇന്ന് കണ്ടെത്തിയത്. മഞ്ഞിൽ പുതഞ്ഞനിലയിൽ ആയിരുന്നു മൃതദേഹങ്ങൾ. ഇതോടെ മൂന്നാം ദിവസം രക്ഷാ ദൗത്യം അവസാനിപ്പിച്ചു.
ഇന്ന് കാലാവസ്ഥ അനൂകൂലമായതോടെ കൂടുതൽ രക്ഷാപ്രവർത്തകരെ എത്തിച്ചായിരുന്നു തെരച്ചിൽ നടത്തിയത്. തെർമൽ ഇമേജ് കാമറകളും പ്രത്യേക പരിശീലനം ലഭിച്ച നായ്ക്കളെയും എത്തിച്ചായിരുന്നു തെരച്ചിൽ.