സർവകലാശാല നിയമ ഭേതഗതി; നാളെ സഭയിൽ അവതരിപ്പിക്കേണ്ട ബില്ലിന് ഗവർണർ മുൻകൂർ അനുമതി നൽകിയില്ല
Sunday, March 2, 2025 11:25 PM IST
തിരുവനന്തപുരം: സർവകലാശാല നിയമ ഭേതഗതി ബില്ലിൽ അനിശ്ചിതത്വം തുടരുന്നു. നാളെ സഭയിൽ അവതരിപ്പിക്കേണ്ട ബില്ലിന് ഗവർണർ ഇതുവരേ മുൻകൂർ അനുമതി നൽകിയില്ല.
ചാൻസലറുടെ അധികാരങ്ങൾ കുറയ്ക്കുന്ന ഭേതഗതിയിലാണ് ഗവർണറുടെ അനുമതി നീളുന്നത്. കുസാറ്റ്, കെടിയു, മലയാളം സർവകലാശാല ബില്ലിൽ ആണ് അനിശ്ചിതത്വം.
മൂന്ന് സർവകലാശാലകളുടെയും ഭേതഗതി ബില്ല് മലയാളത്തിൽ ആയതിനാൽ മുൻകൂർ അനുമതി ആവശ്യമാണ്. എന്നാൽ സ്പീക്കറുടെ റൂളിംഗ് ഉണ്ടെങ്കിൽ സർക്കാരിന് ബില്ല് സഭയിൽ അവതരിപ്പിക്കാം.