തി​രു​വ​ന​ന്ത​പു​രം: സ​ർ​വ​ക​ലാ​ശാ​ല നിയമ ഭേ​ത​ഗ​തി ബി​ല്ലി​ൽ അ​നി​ശ്ചി​ത​ത്വം തു​ട​രു​ന്നു. നാ​ളെ സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കേ​ണ്ട ബി​ല്ലി​ന് ഗ​വ​ർ​ണ​ർ ഇ​തു​വ​രേ മു​ൻ​കൂ​ർ അ​നു​മ​തി ന​ൽ​കി​യി​ല്ല.

ചാ​ൻ​സ​ല​റു​ടെ അ​ധി​കാ​രങ്ങ​ൾ കു​റ​യ്ക്കു​ന്ന ഭേ​ത​ഗ​തി​യി​ലാ​ണ് ഗ​വ​ർ​ണ​റു​ടെ അ​നു​മ​തി നീ​ളു​ന്ന​ത്. കു​സാ​റ്റ്, കെ​ടി​യു, മ​ല​യാ​ളം സ​ർ​വ​ക​ലാ​ശാ​ല ബി​ല്ലി​ൽ ആ​ണ് അ​നി​ശ്ചി​ത​ത്വം.

മൂ​ന്ന് സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ​യും ഭേ​ത​ഗ​തി ബി​ല്ല് മ​ല​യാ​ള​ത്തി​ൽ ആ​യ​തി​നാ​ൽ മു​ൻ​കൂ​ർ അ​നു​മ​തി ആ​വ​ശ്യ​മാ​ണ്. എ​ന്നാ​ൽ സ്പീ​ക്ക​റു​ടെ റൂ​ളിം​ഗ് ഉ​ണ്ടെ​ങ്കി​ൽ സ​ർ​ക്കാ​രി​ന് ബി​ല്ല് സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കാം.