16 കാരന് സുഹൃത്തുക്കളുടെ ക്രൂര മർദനം; പെൺകുട്ടിയോട് മോശം പരാമർശം നടത്തിയെന്ന് ആരോപണം
Sunday, March 2, 2025 11:14 PM IST
തിരുവനന്തപുരം:16 കാരനെ ക്രൂരമായി മർദിച്ചതായി പരാതി. സമപ്രായക്കാരുടെ പക്കൽനിന്ന് ക്രൂര മർദനം ഏറ്റതായാണ് പരാതി. തിരുവനന്തപുരം തൊളിക്കോട് പനയ്ക്കോട് ഫെബ്രുവരി 16 ന് ആണ് സംഭവം.
പെൺകുട്ടിയോട് മോശം പരാമർശം നടത്തിയെന്ന് ആരോപിച്ചായിരുന്നു മർദനം. കുട്ടിയെ മൂന്ന് സുഹൃത്തുക്കൾ ചേർന്ന് വീട്ടിൽനിന്ന് വിളിച്ചിറക്കി സമീപത്തെ വാഴത്തോട്ടത്തിൽ എത്തിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു.
മർദനത്തിന്റെ വിവരം പുറത്തുപറയരുതെന്ന് ഇവർ കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ കുട്ടിയുടെ അമ്മ പോലീസിൽ പരാതി നൽകി.